റിയാദ്: രാജ്യത്ത് ഇതുവരെ കുരങ്ങു പനി കണ്ടെത്തിയിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ഇത്തരം അവസ്ഥകളെല്ലാം ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തില്‍ സഊദി അറേബ്യ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം പറഞ്ഞു.
ഏതെങ്കിലും തരത്തിൽ കേസുകൾ കണ്ടെത്തിയാൽ എല്ലാ മെഡിക്കൽ ലബോറട്ടറി സൗകര്യങ്ങളും പരിശോധനകളും സജ്ജാമാണെന്നും സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ കുരങ്ങ് പനി വ്യാപന മുണ്ട്.
പൊതുജനാരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച ബോധവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും രാജ്യത്തിന് പുറത്തുള്ള യാത്രകളിൽ പ്രത്യേകിച്ച് രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.