വഖഫ് ബോർഡ് വിഷയത്തിൽ ലീഗ് മൂന്നാം ഘട്ട സമരത്തിന്
മക്ക: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ യുഡിഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു
മക്ക കെ എം സി സി കാക്കിയ സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഉപതിരെഞ്ഞെടുപ്പ് ഫലം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വൻ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യം തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റി രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത മറ്റൊരാളെ സ്ഥാനാർഥിയായി കൊണ്ടുവന്ന സിപിഎം അവസരവാത രാഷ്ട്രീയം കളിക്കുകയാണ്. എന്ത് വന്നാലും കെ റയിൽ നടപ്പാക്കുമെന്ന് പറഞ്ഞു ജനങ്ങളെ വെല്ലുവിളിച്ച സിപിഎം തൃക്കാകരയിൽ കെ റയിലിനെ കുറിച്ച് മിണ്ടുന്നേയില്ല
രണ്ടാം പിണറായി സർക്കാർ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും വഖഫ് ബോർഡ് നിയമത്തിൽ മുസ്‌ലിം സംഘടനകൾക്ക് നൽകിയ ഉറപ്പ് ലംഘിച്ച സർക്കാരിനെതിരെ ശക്തമായ മൂന്നാം ഘട്ട സമരം ഉടൻ മുസ്‌ലിം ലീഗ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസം പുലരുമ്പോഴും കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ എങ്ങിനെ ജനത്തെ ബുദ്ധിമുട്ടികുക എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മുഹമ്മദലി മൗലവി അധ്യക്ഷത വഹിച്ചു, ട്രഷറർ സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് വെ: പ്രസിഡൻറ് അഫ്സൽ, കുഞ്ഞാപ്പ പൂക്കോട്ടുർ, മുസ്തഫ മുഞ്ഞകുളം എന്നിവർപ്രസംഗിച്ചു, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടുർ സ്വാഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.