നാലു വർഷത്തോളം ദുരിത ജീവിതം; ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ തമിഴ്നാട് സ്വദേശിനി നാടണഞ്ഞു

0
2198

റിയാദ്: നാലു വർഷത്തോളമായി
തൊഴിൽ പ്രശ്നങ്ങളിൽ പെട്ട് കഴിഞ്ഞിരുന്ന തമിഴ്നാട് തിരിച്ചി സ്വദേശിനിയെ നാട്ടിലെത്തിച്ചു. സൗദി പ്രവാസി കുടുംബം ഇവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് നാട്ടിലയക്കാനുള്ള നടപടികൾ ചെയ്യുകയായിരുന്നു.

ഗാർഹിക വീസയിലെത്തിയ ഇവരെ
സ്പോൺസറിൽ ബുദ്ധിമുട്ടിക്കുകയും പാസ്പോർട്ട്, ഇഖാമയുൾപ്പടെയുള്ള രേഖകളെല്ലാം പിടിച്ച് വെച്ച് വീട്ടിൽ നിന്നും പുറത്താക്കുകയും പിന്നീട് ഉറൂബാക്കുകയു മാണ് ചെയ്തത്. പിന്നീട് ഒരു വർഷത്തോളമായി ബന്ധുവിന്റെ സഹായത്താൽ കഴിഞ്ഞ് വരികയുമായിരിന്നു ഇവർ .

റിയാദിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ ഷബീർ കളത്തിൽ, നെബീൽ കല്ലമ്പലം എന്നിവരും സൗദി പ്രവാസി കുടുംബം അംഗങ്ങളും ചേർന്ന് രണ്ടു മാസത്തോളമായി നിരന്തര ഇടപെടലിലൂടെ ഇന്ത്യൻ എംബസി, ജവാസാത്ത് , തർഹീൽ എന്നിവിടങ്ങളിൽ നിന്ന് ആവശ്യമായ രേഖകൾ തയ്യാറാക്കിയാണ് ഇവരെ നാട്ടിലേക്കയച്ചത്.

ഇതുമായി ബന്ധപ്പെട്ട് സഹായവും ഉപദേശ നിർദ്ദേശങ്ങളും നൽകി സഹകരിച്ച റിയാദിലെ സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, യൂസുഫ് പെരിന്തൽമണ്ണ, ദമാമിലെ സാമൂഹ്യ പ്രവർത്തകനായ
വെങ്കിഡേഷ്, റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും സൗദി പ്രവാസി കുടുംബം പ്രത്യേകം നന്ദി അറിയിച്ചു.

സൗദിപ്രവാസി കുടുംബം കമ്മിറ്റി ഭാരവാഹികളായ നജീബ് വേങ്ങര, ജലീൽ കണ്ണൂർ, ഹാസിഫ് കളത്തിൽ, മുസ്തഫ ആതവനാട്, ‌ സുൽത്താൻ വേങ്ങര, ഫൈസൽ വേങ്ങര, സ്വാലിഹ് തിരൂർ , മുജീബ് പാലക്കാട്‌, സഹൽ വേങ്ങര, ജലീൽ മമ്പാട് എന്നിവർ ഇവരെ യാത്രയാക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.