“എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…”: എ പി അബ്ദുള്ള കുട്ടി

0
5639

ജിദ്ദ: “എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…” എന്ന് എ പി അബ്ദുള്ള കുട്ടി. ഹജിന് കൂടുതൽ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന അബദ്ധ പ്രസംഗത്തിനു ന്യായീകരണവുമായാണ് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ള കുട്ടി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞ ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാൻ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയി–അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഏതാനും ദിവസം മുമ്പ് അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസംഗം മലയാളംപ്രസ്സ് അടക്കമുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം പ്രസിദ്ധീകരിക്കുകയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പിന്നീടു ട്രോളായി മാറുകയും ചെയ്തിരുന്നു.

ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താൻ സഊദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികൾ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തള്ളിമറിച്ച് അബ്ദുള്ളകുട്ടി, സഊദിയിലെ ഹജ്ജിന് ക്വാട്ട കൂട്ടാൻ മോദി യുഎഇ ഷെയ്ഖിനെ വിളിച്ച് ആവശ്യപ്പെട്ടെന്ന് (വീഡിയോ)