ജിദ്ദ: പ്രവാസികളുടെ ഇഖാമ പദവി ശരിയാക്കാനുള്ള പുതിയ പദ്ധതിയെക്കുറിച്ച് അവകാശവാദമുന്നയിച്ച യെമൻ സ്വദേശി അറസ്റ്റിൽ. ഇത്തരത്തിലുള്ള പ്രവാസികളെ വിളിച്ചുകൂട്ടി വേണ്ട നിർദേശങ്ങൾ നൽകുന്നതായി ശ്രദ്ധയിൽ പെട്ടത്തോടെയാണ് സഊദി അധികൃതർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയിലെ ഒരു ഹാളിൽ തന്റെ ക്ഷണം സ്വീകരിച്ച് തടിച്ചുകൂടിയ സദസ്സിനു മുന്നിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ടയാളെ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞതായി മക്ക മേഖല പോലീസ് വക്താവ് പറഞ്ഞു.
പ്രസംഗത്തിനിടെ, യെമൻ നിവാസിയാണെന്ന് തിരിച്ചറിഞ്ഞയാൾ, രാജ്യത്തിലെ ചില പ്രവാസികളുടെ പദവി ശരിയാക്കാൻ വരാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് അവകാശപ്പെട്ടു. ഇയാളുടെ അവകാശവാദങ്ങൾ ഔദ്യോഗിക കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അറസ്റ്റിന് ശേഷം ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.