നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി യുവാവിനെ സഊദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
5094

ദമാം: മലയാളി യുവാവിനെ കിഴക്കൻ സഊദിയിലെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷ് (25) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

രണ്ടു വർഷം മുമ്പ് സഊദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു.

മരിക്കുന്നതിന് നാലു ദിവസം മുമ്പ് നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി