റിയാദ്: സഊദി സ്വപ്നനഗരിയായ നിയോം സിറ്റിയിലെ ഗ്രീൻ ഹൈഡ്രജൻ സിഇഒ ആയി ഡേവിഡ് എഡ്മണ്ട്‌സനെ നിയമിച്ചു “NEOM ഗ്രീൻ ഹൈഡ്രജൻ കമ്പനി” യുടെ ഡയറക്ടർ ബോർഡ് ആണ് കമ്പനിയുടെ സിഇഒ ആയി ഡേവിഡ് എഡ്മണ്ട്‌സണെ നിയമിച്ചതായി പ്രഖ്യാപിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
NEOM-ന്റെ സമഗ്രതയും ഭാവി കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം.
ആഗോള ഊർജ വിപണിയിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാൻ യോഗ്യരായ നേതാക്കളിലൂടെ മാത്രമേ സാധിക്കൂ എന്ന് നിയോം സിഇഒയും നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനിയർ നസ്മി അൽ നാസർ വിശദീകരിച്ചു. പ്രതിവർഷം 1.2 ദശലക്ഷം ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ഥാപന ഘട്ടത്തെ നയിക്കാൻ ഡേവിഡ് എഡ്മണ്ട്‌സന്റെ നിയമനം.
34 വർഷത്തിലേറെയായി എയർ പ്രോഡക്‌ട്‌സ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് എഡ്മണ്ട്‌സൻ. ഈ കാലയളവിൽ അദ്ദേഹം ഗ്യാസ് ഉൽപ്പാദന മേഖലകളിൽ ലോകമെമ്പാടുമുള്ള വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലിവർപൂൾ സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദവും നേടിയ ആളാണ് എഡ്മണ്ട്‌സൻ.
“നിയോം”, “അക് വ പവർ”, “എയർ പ്രോഡക്ടസ്” എന്നീ മൂന്ന് കമ്പനികളുടെ കൂട്ടായ്മയുടെ ഉൽപ്പന്നമാണ് “നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി”. ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
2026-ഓടെ പുനരുപയോഗിക്കാവുന്ന ഊർജത്തെ അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജൻ, കൂടാതെ നിയോമിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ധനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജന്റെ പ്രയോജനം ലഭിക്കുന്ന നിലയിലാണ് നടപടികൾ പുരോഗമിക്കുന്നത്.