ജിദ്ദ: 600,000 മീറ്റർ വിസ്തൃതിയിലുള്ള
“ജിദ്ദ ജംഗിൾ” മൃഗശാല ചൊവ്വാഴ്ചമുതൽ
പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
8,000 മീറ്റർ അടച്ച പ്രദേശത്ത് 200 ലധികം അപൂർവ പക്ഷികൾ ഉൾപ്പെടെ 150 വർഷത്തിലധികം പ്രായമുള്ള മൃഗങ്ങളും 1,000 ത്തിലധികം വന്യമൃഗങ്ങളും ഉൾകൊള്ളുന്നതാണ് “ജിദ്ദ ജംഗിൾ” മൃഗശാല.
ആഫ്രിക്കൻ വനങ്ങൾക്ക് സമാനമായ രീതിയിൽ പ്രകൃതിദത്ത കാടിനെ അനുകരിച്ചുകൊണ്ടാണ് വനം തയ്യാറാക്കിയിട്ടുള്ളത്. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായാണ് സന്ദർശകർക്ക് കൊടുവനത്തിന്റെ അതേ അനുഭൂതി നേടാനും വനത്തിലൂടെ സഞ്ചരിച്ച് വന്യമൃഗങ്ങളുടെ കുറിച്ച് അറിയാനും അവസരമൊരുക്കുന്നത്.
കൂടാതെ നിരവധി ലൈവ് ഷോകളും ഉണ്ടായിരിക്കും. കൂടാതെ കുട്ടികൾക്കായി വിനോദ ശിൽപശാലകൾ , കളിസ്ഥലങ്ങൾ , സാഹസികതകൾ , റെസ്റ്റോറന്റുകൾ എന്നിവയും ഉണ്ടാകും. സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴുകുവാനും നല്ല നിമിഷങ്ങൾ അനുഭവിക്കുവാനും ജിദ്ദ ജംഗിളിൽ അവസരമുണ്ടാകും.
ടിക്കറ്റുകൾക്കും ലൊക്കേഷൻ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ലിങ്കിൽ കയറാവുന്നതാണ്. “ജിദ്ദ ജംഗിൾ പാർക്ക്”





