ദമാം: കനത്ത കാറ്റിൽ വൈദ്യുത പോസ്റ്റുകളും തൂണുകളും മറിഞ്ഞു വീണ് വൻ തീപ്പിടുത്തം. കിഴക്കൻ സഊദിയിലെ അൽ അഹ്സയിലാണ് കനത്ത കാറ്റ് നാശ നഷ്ടം വിതച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൻ തീപിടുത്തമാണ് ഉണ്ടായതെങ്കിലും ജീവഹാനി സംഭവിച്ചിട്ടില്ല. അഹ്സ, ഹുഫൂഫ്, അൽ-മുബറസ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റ് നാശ നഷ്ടം വിതച്ചത്.
വൈദ്യുത തൂണുകൾ വീണത് ചില റോഡുകളിൽ പ്രത്യേകിച്ച് അൽ മുബാറസ് നഗരത്തിൽ നിരവധി തീ പടരാൻ കാരണമായെന്നും തൂണുകളും മറ്റു വസ്തുക്കളും വീണ് തീപിടുത്തമുണ്ടായെങ്കിലും ജീവഹാനി നഷ്ടമോ പരിക്കോ ഉണ്ടാക്കിയിട്ടില്ല.
സംഭവത്തിന്റെ വീഡിയോ അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിട്ടു. ശക്തമായ കാറ്റിനെത്തുടർന്ന് അൽ അഹ്‌സ പരിസരങ്ങളിൽ വൈദ്യുതി മുടങ്ങിയതായി അൽ അഹ്‌സയിലെ അൽ ഇഖ്ബാരിയയുടെ ലേഖിക ലത്വീഫ അൽ അവീദ് വിശദീകരിച്ചു.
ട്രാഫിക്, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ തുടർ നടപടികൾ സ്വീകരിക്കുകയും അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനും ട്രാഫിക് നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അൽ അഹ്‌സ, ഹുഫൂഫ്, അൽ മുബറസ് എന്നിവിടങ്ങളിലും പല സമീപപ്രദേശങ്ങളെയും കാലാവസ്ഥ ബാധിച്ചതായി “അൽ ഇഖ്ബാരിയ” ലേഖിക കൂട്ടിച്ചേർത്തു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അതിന്റെ കാലാവസ്ഥാ റിപ്പോർട്ടിൽ ഇന്ന്, കിഴക്കൻ പ്രദേശങ്ങളിലും റിയാദ്, ഖസീം എന്നിവിടങ്ങളിലും കനത്ത കാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. തബൂക്ക്, മദീന, മക്ക മേഖലകളുടെ തീരപ്രദേശങ്ങളിലും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.
ജസാൻ, അസീർ മേഖലകളിലെ ഉയർന്ന ഭാഗങ്ങളിൽ ആലിപ്പഴ വർഷവും സജീവമായ കാറ്റും ഇടിമിന്നലിനുള്ള സാധ്യത ഇപ്പോഴും ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.




