ഷാര്‍ജ: കുടുംബാംഗങ്ങളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) ഷാർജയിൽ മുങ്ങി മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാര്‍ജ ഹംരിയ കുടുംബാംഗങ്ങളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടത്തെുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.