പി.സി ജോർജിന് യൂസുഫലിയുടെ പരോക്ഷ മറുപടി (വീഡിയോ)

0
10799

അബുദാബി: ലുലുവിനെതിരെയും തനിക്കെതിരെയും പി.സി. ജോർജ് നടത്തിയ പരാമർശത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ പരോക്ഷ പ്രതികരണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് വാർത്താസമ്മേളനത്തിന്റെ ഏറ്റവും ഒടുവിലായി യൂസുഫലി പരോക്ഷമായി കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞത്. ശ്രീബുദ്ധന്റെ വാക്ക് ഉച്ചരിച്ചാണ് എം എ യൂസുഫലി വ്യക്തമായ മറുപടി നൽകിയത്.

“നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ, അത്രത്തോളം നല്ലത്” എന്ന് ബുദ്ധൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.

മാധ്യമ പ്രവർത്തകർ പി.സി. ജോർജിന്റെ പ്രതികരണം സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ കൂടുതൽ പ്രതികരിക്കാൻ തയ്യാറാക്കാതിരുന്ന അദ്ദേഹം പിസി ജോർജ് തന്നെ തിരുത്തിപ്പറഞ്ഞതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരമുള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കേണ്ട എന്ന് അവർക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിഭാഗത്തിൽപെട്ടവരും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവക്ക് പുറമെ ഉത്തർപ്രദേശ്, കർണാടക, ഹൈദരാബാദ്, ഗുജറാത്ത്, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും ലുലുവിന്‍റെ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിന് ശ്രമിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ കുട്ടിയാണ്. തന്നെക്കൊണ്ട് ചെയ്യാൻ പറ്റാവുന്നത് ചെയ്യുമെന്നും ഇപ്പോൾ അത് സംബന്ധമായി കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എം.എ. യൂസുഫലി കൂട്ടിചേർത്തു.

വീഡിയോ 👇