ജിദ്ദ: ഈദുൽ ഫിത്വറിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച ആരംഭിച്ച ജിദ്ദ സീസൺ 2022 ന്റെ രണ്ടാം പതിപ്പിന് ജിദ്ദ ആർട്ട് പ്രൊമെനേഡ് സോണിൽ ഉജ്ജ്വല തുടക്കം. ജിദ്ദ നിവാസികളുടെയും സന്ദർശകരുടെയും സാന്നിധ്യത്തിൽ ഒമ്പത് പ്രധാന സോണുകളിലായി 2,800 പ്രവർത്തനങ്ങളോടെ 60 ദിവസം നീണ്ടുനിൽക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ പരിപാടികളും ആവേശകരമായ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാനും ഈ മേഖലയിലെ ഇവന്റുകളുടെ ഭാഗമാകാനും സീസൺ ആഘോഷിക്കാൻ ആവേശഭരിതമായ വലിയ ജനക്കൂട്ടമാണ് ഈദ് ദിനങ്ങളിൽ ഒഴുകിയെത്തിയത്.
നഗരത്തിന്റെ ആകാശത്ത് ഡ്രോൺ രൂപങ്ങൾ അതിശയകരമായ പെയിന്റിംഗുകൾ സൃഷ്ടിച്ചു. ജിദ്ദയിലെ കടൽത്തീരത്തെ കരിമരുന്ന് പ്രയോഗം ആവേശവും ആനന്ദവും പകരുന്നതായിരുന്നു. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ സർക്കസ് ഏരിയയിൽ വിവിധ അന്താരാഷ്ട്ര ആക്‌റ്റുകളോടെ ‘സർക്യു ഡു സോലെ’യ്‌ൽ ഷോ ആരംഭിച്ചു. നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
ഈ വർഷത്തെ ജിദ്ദ സീസൺ 2022, അന്താരാഷ്ട്ര ഇവന്റുകൾ, കലാപരവും നാടകപരവുമായ പ്രകടനങ്ങളോടെയുള്ള അതുല്യമായ പരിപാടികളാണ് അരങ്ങേറുന്നത്. അറബ്, അന്തർദേശീയ കലാകച്ചേരികൾ, ഗെയിമുകൾ, വിനോദ നഗരങ്ങൾ എന്നിവയും അരങ്ങേറുന്നുണ്ട്. വിനോദസഞ്ചാര, ചരിത്ര, സമുദ്ര, സാംസ്‌കാരിക നഗരമായ ജിദ്ദയുടെ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ സീസൺ മാനേജ്‌മെന്റ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആദ്യമായി, സീസണിലുടനീളം “ജിദ്ദ ആർട്ട് പ്രൊമെനേഡിൽ” ദിവസേനയുള്ള കരിമരുന്ന് പ്രദർശനങ്ങൾ പ്രദർശിപ്പിക്കും, കൂടാതെ സിർക്യൂ ഡു സോലെയിൽ ഇവന്റിൽ ജിദ്ദ സീസണിലെ ഒരു എക്സ്ക്ലൂസീവ് ഷോയും കൂടാതെ നാല് അന്താരാഷ്ട്ര പ്രദർശനങ്ങളും ഏഴ് അറബ് നാടകങ്ങളും, രണ്ട് അന്താരാഷ്‌ട്ര നാടകങ്ങൾ, അറബ്, അന്തർദേശീയ കലാകച്ചേരികൾ എന്നിവയും ഉണ്ടാകും.
കൂടാതെ, സീസണിൽ 70 സംവേദനാത്മക ഇവന്റുകൾ, 60 ലധികം വിനോദ ഗെയിമുകൾ, നിരവധി മറൈൻ പ്രോഗ്രാമുകളും പ്രവർത്തനങ്ങളും, ജിദ്ദയിലെ താമസക്കാരെയും സന്ദർശകരെയും സന്തോഷിപ്പിക്കുന്ന നിരവധി ആശ്ചര്യങ്ങളും ഉൾപ്പെടുന്ന കലാപരിപാടികളിൽ ഏറെയും ആദ്യമായി വരുന്നവയായിരിക്കും.
ജിദ്ദ ആർട്ട് പ്രൊമെനേഡ്, സിർക്യൂ ഡു സോലെയിൽ, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ അൽ ബലദ്, ജിദ്ദ പിയർ, ജിദ്ദ ജംഗിൾ, ജിദ്ദ സൂപ്പർഡോം, പ്രിൻസ് മജിദ് എന്നിങ്ങനെ ഒമ്പത് പ്രധാന ഇവന്റ് സോണുകളിൽ വിതരണം ചെയ്യുന്ന സമുദ്ര, സാംസ്കാരിക, കലാപരമായ, വിനോദ, മറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്.