പതിനൊന്നു വർഷമായി മുടങ്ങാത്ത റമദാൻ വ്രത സായൂജ്യത്തിൽ ശരണ്യ ഷിബു

0
1453

ദമാം: പതിനൊന്നു വർഷമായി മുടങ്ങാത്ത റമദാൻ നോമ്പിന്റെ ശീലവുമായി കഴിയുകയാണ് ദമാമിൽ ശരണ്യ ഷിബു. മതവിശ്വാസങ്ങൾക്കും അപ്പുറം റംസാൻ മാസം വ്രതാനുഷ്‌ഠനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയ അനുഭവമാണ് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദി സെക്രട്ടറിയും, കേന്ദ്രകമ്മിറ്റി അംഗവുമായ ശരണ്യ ഷിബു പങ്കു വയ്ക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം സ്വദേശിനിയായ ശരണ്യ വിവാഹം കഴിഞ്ഞു ഭർത്താവ് ഷിബുകുമാറിനൊപ്പം സഊദിയിൽ എത്തിയത് പതിനാറു വർഷം മുൻപാണ്. നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ആയ ഷിബുകുമാർ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ആദ്യകാലത്ത് ഒരു വീട്ടമ്മയായി ഒതുങ്ങി കൂടിയ ശരണ്യ ക്രമേണ നവയുഗം പ്രവർത്തനങ്ങളിലും സജീവമായി.

റമദാൻ മാസത്തിൽ അയൽവാസികളും, സുഹൃത്തുക്കളും വ്രതമെടുക്കുന്ന കണ്ടപ്പോഴാണ്, അവർക്ക് പിന്തുണയ്ക്കായി ആദ്യമായി റമദാൻ വ്രതമെടുക്കാൻ ശരണ്യ തീരുമാനിച്ചത്. പിന്നീട് അത് ജീവിതത്തിന്റെ മുടങ്ങാത്ത ഒരു ശീലമായി മാറി. എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, കഴിഞ്ഞ പതിനൊന്നു വർഷമായി റംസാൻ വ്രതം ശരണ്യ മുടക്കിയിട്ടില്ല.