മദീന: വിശുദ്ധ മദീനയിലെ വിശുദ്ധ റൗദ ശരീഫ് സന്ദർശനം താത്കാലികമായി നിർത്തിവെച്ചു. മദീന മസ്ജിദുന്നബവികാര്യ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. റമദാൻ 27 മുതൽ ശവ്വാൽ രണ്ടു വരെയുള്ള ദിവസങ്ങളിലാണ് റൗദ ശരീഫ് സിയാറത്ത് നിർത്തിവെച്ചിരിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശ്വാസികളുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയും ഇവർക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാൻ ശ്രമിച്ചുമാണ് റൗദ ശരീഫ് സന്ദർശനം താൽക്കാലികമായി നിർത്തിവെച്ചത്.

മുൻവർഷങ്ങളിൽ ഈദ് ദിനങ്ങളിലായിരുന്നു ഈ നടപടികൾ ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം സന്ദർശകരുടെയും വിശ്വാസികളുടെയും സുരക്ഷയും അവർക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കാനും അവർക്ക് എളുപ്പത്തിൽ ദർശനം നടത്താനും വേണ്ടിയാണ് ഇത് നേരത്തെ ആക്കാൻ തീരുമാനിച്ചതെന്ന് മസ്ജിദുന്നബവി കാര്യ വകുപ്പ് വിശദീകരിച്ചു.
പ്രവാചകന്റെ മസ്ജിദ് സന്ദർശകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് തറാവിഹ്, ഖിയാമുല്ലൈൽ പ്രാർത്ഥനകളിലും ഈദുൽ ഫിത്തർ പ്രാർത്ഥനകളിലും പങ്കെടുക്കാൻ ലക്ഷങ്ങളാണ് മദീനയിലേക്ക് ഒഴുകുന്നത്.