ജിദ്ദ: ജിദ്ദ തീരത്ത് വെച്ച് രോഗബാധിതനായ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേരെയും ജസാനിൽ ഒരു നാവിക കമാൻഡറെയും രക്ഷപ്പെടുത്തിയതായി സഊദി നാവിക അതിർത്തി രക്ഷാ സേന അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ തീരത്ത് വെച്ച് ഒരു ഡാനിഷ് നാവികന്റെ മെഡിക്കൽ ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങൾ ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ആവശ്യമായ ചികിത്സ ലഭിച്ചതിന് ശേഷം സുഖം പ്രാപിച്ച് പുറപ്പെടുന്ന നിമിഷം വരെ അദ്ദേഹത്തെ പിന്തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ജിദ്ദയിൽ ഇന്ത്യൻ പൗരനായ ഒരു രോഗിയെയും കടലിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അടിയന്തിര ഒഴിപ്പിക്കൽ നടത്തുന്നതിനും ജിസാനിലെ സീസൺ സെക്ടറിൽ കടലിൽ നിന്ന് ഒരു മറൈൻ ഫിഷിംഗ് വാഹനത്തെയും അതിന്റെ കമാണ്ടറേയും രക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സഊദി നാവിക അതിർത്തി രക്ഷാ സേന അറിയിച്ചു.




