വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് ഗാക, നടപടികൾ സ്വീകരിക്കുമെന്ന് സഊദി സിവിൽ എവിയേഷൻ

0
2609

റിയാദ്: ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകളുടെ നിരക്ക് സംബന്ധിച്ച് നടപടികളുമായി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനായാണ് വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഇടപെടൽ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാന ടിക്കറ്റുകളുടെ നിരക്കുകളിൽ വൻ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടുവെന്നും നിരവധി നേരിട്ടുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഗാക ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു.

ചില വിഭാഗങ്ങളിലെ വിമാന ടിക്കറ്റുകളുടെ നിരക്കിൽ മാറ്റം വരുത്തിയതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ടതായും ആഭ്യന്തര വിമാന ടിക്കറ്റുകളുടെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ താൽപ്പര്യത്തോടെ പിന്തുടരുന്നതായും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയുടെ റെഗുലേറ്റർ എന്ന നിലയിൽ, നേരിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗാക സൂചിപ്പിച്ചു. ഇത് എയർ ട്രാൻസ്പോർട്ട് വിലനിർണ്ണയ ഘടനയുടെ ഒരു അവലോകനത്തിനും സീറ്റ് കപ്പാസിറ്റി വർദ്ധനയ്ക്കും കാരണമാകും.

ഈ നടപടികളിലൂടെ, യാത്രക്കാർക്ക് അനുയോജ്യമായ വില ഉറപ്പാക്കാനും വ്യോമഗതാഗത മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഗാക വ്യക്തമാക്കി.