അതിശക്തമായ കാറ്റ്: റിയാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു (വീഡിയോ)

0
7844

റിയാദ്: അതിശക്തമായ കാറ്റിനെ തുടർന്ന് റിയാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു. റിയാദിന് കിഴക്ക് എക്സിറ്റ് 4 നും എക്സിറ്റ് 5 നും ഇടയിൽ നോർത്തേൺ റിംഗ് റോഡിലൂടെ ഓടുന്നതിനിടെയാണ് വാഹനത്തിന്റെ മേൽ ഈന്തപ്പന വീണത്. അതിന്റെ ഫലമായി വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താൻ റിംഗ് റോഡിലൂടെ കാറുമായി പോകുമ്പോൾ കഠിനമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടുവെന്ന് ഡ്രൈവർ പറഞ്ഞു.
പിന്നീടാണ് പൊടുന്നനെ അതിശക്തമായ ശബ്ദത്തോടെ തന്റെ വാഹനത്തിന് മുകളിൽ ഈന്തപ്പന വീണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

അതേസമയം, ട്രാഫികുമായും നജ്ം കമ്പനിയുമായി ബന്ധപ്പെടുകയും ഒടുവിൽ അപകടത്തിന്റെ 100 ശതമാനം ഉത്തരവാദി താനെന്ന നിലയിലായിരുന്നു “നജ്ം” കമ്പനിയുടെ റിപ്പോർട്ടിൽ ചേർത്തിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.

എന്നാൽ, അപകട വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക് ഡയറക്ടർ ജനറൽ, നജ്ം കമ്പനിയിലെ ഓപ്പറേഷൻസ് സെക്ടർ വൈസ് പ്രസിഡന്റ് എന്നിവർ ഡ്രൈവറെ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും 100 ശതമാനം ഡ്രൈവറുടെ ഭാഗത്താണ് തെറ്റെന്ന റിപ്പോർട്ട് ഭേദഗതി ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

നജ്മിന്റെ റിപ്പോർട്ടിനെ എതിർത്തതായി എതിർത്ത അധികൃതർ പൂർണ്ണമായും ഡ്രൈവറുടെ പിഴവ് ആണെന്ന റിപ്പോർട്ട് പാടെ ഒഴിവാക്കി.

വീഡിയോ കാണാം 👇