ജിസാനിലേക്ക് വരൂ….. ഇനി മാമ്പഴക്കാലം, പുതിയ, വ്യത്യസ്തമായ ഇനം മാമ്പഴങ്ങൾ ഇവിടെ സജീവം, മാമ്പഴ വിശേഷങ്ങൾ അറിയാം

0
3886

ജിസാൻ: പുതിയ ഇനം മാമ്പഴങ്ങളുമായി ജിസാനിൽ മാമ്പഴക്കാലം ആരംഭിച്ചു. എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ജിസാനിൽ മാവ് പൂക്കുന്നത്. ഇതോടെയാണ് ഇവിടെ മാമ്പഴ സീസൺ ആരംഭിക്കുന്നത്. അഞ്ച് മാസത്തിനുള്ളിൽ അവ പാകമാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

60-ലധികം തരം മാമ്പഴങ്ങളാണ് ഇവിടെ ഉള്ളത്. ‘തൂമി’ ഇനമാണ് അവയിൽ ഏറ്റവും പ്രശസ്തമായത്. വളരെ വലിപ്പത്തിലുള്ള ഈ മാമ്പഴത്തിന്റെ നിറം ചുവപ്പുമാണ്, കൂടാതെ ഇന്ത്യൻ, പാകിസ്ഥാനി, അമേരിക്കൻ, അല്ലെങ്കിൽ “സെൻസേഷൻ” എന്ന് വിളിക്കപ്പെടുന്നവയും കൂട്ടത്തിലുണ്ട്.

മാമ്പഴത്തിന് വലിയ ഡിമാൻഡുള്ളതിനാൽ വിലയിൽ വലിയ വ്യത്യാസമുണ്ട്. മിക്ക മാമ്പഴങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 25 റിയാൽ വരെ വിലയുണ്ട്, അതേസമയം “ഫെൻഡാക്കി”, “അൽ-സമാക്ക”, “തായ്” എന്നിവ സവിശേഷവും ചെലവേറിയതുമായ ഇനങ്ങളിൽ പെട്ടവയാണ്.

ഇവകൾക്ക് ഒരു കിലോയുടെ വില 50 റിയാൽ മുതൽ 90 റിയാലിൽ വരെയാണ്. ജസാനിലെ കാർഷിക ഗവേഷണ കേന്ദ്രത്തിന് കൂടുതൽ അപൂർവയിനം മാമ്പഴങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.