‘അബ്ഷിർ’ സർവ്വീസിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങൾ വിവരിച്ച് ആഭ്യന്തര സഹമന്ത്രി, പ്ലാറ്റ്‌ഫോമിൽ ഉടൻ വരുന്ന ഏറ്റവും പുതിയ സേവനങ്ങളും വെളിപ്പെടുത്തുന്നു

0
2657

റിയാദ്: സാങ്കേതികകാര്യ ആഭ്യന്തര സഹമന്ത്രി രാജകുമാരൻ ബന്ദർ ബിൻ മഷാരി, അബ്ഷർ പ്ലാറ്റ്‌ഫോമിൽ ആരംഭിക്കുന്ന പുതിയ സേവനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. പ്ലാറ്റ്‌ഫോം ആരംഭിച്ചതിനുശേഷം താൻ അനുഭവിച്ച ഏറ്റവും പ്രയാസകരമായ നിമിഷങ്ങളും അദ്ദേഹം വിവരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“റൊട്ടാന ഖലീജിയ” ചാനലിലെ “അൽ-ലിവാൻ” പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെ രജിസ്റ്റർ ചെയ്യുന്ന സമയത്താണ് അബ്ഷറിൽ തനിക്ക് ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കാരണം ഇത് വലിയ പരിശ്രമം ആവശ്യമായ ഒരു നടപടിക്രമമായിരുന്നു. എല്ലാ പൗരന്മാർക്കും താമസക്കാർക്കുമുള്ള ഈ സേവനം കിയോസ്‌ക്കുകളിലൂടെയുള്ള സ്വയം സേവനത്തിലൂടെയും വിരലടയാളത്തിന്റെ സാന്നിധ്യത്തിലുമാണ് ഇത് നേടാനുള്ള മാർഗ്ഗം എന്നതിനാലാണ് ഇതെന്ന് അദ്ദേഹം വിവരിച്ചു.

ഈ വർഷം മൂന്നാം പാദത്തിൽ ഇലക്ട്രോണിക് പാസ്‌പോർട്ട് പുതുക്കൽ സേവനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടെ പാസ്സ്പോർട്ട് ഓഫീസിൽ പ്രവേശിക്കാതെ തന്നെ പാസ്‌പോർട്ട് പുതുക്കാൻ കഴിയും.

ദേശീയ ഐഡന്റിറ്റി പുതുക്കൽ സേവനം പരീക്ഷണ ഘട്ടത്തിലാണിപ്പോൾ. ഒരു മാസത്തിനുള്ളിൽ സമഗ്രമായ ആപ്ലിക്കേഷൻ ഘട്ടത്തിലേക്ക് ഇത് മാറും. അബ്ഷിർ ഇൻഡിവിജ്വലിൽ എല്ലാ അടിസ്ഥാന സേവനങ്ങളും സൗജന്യമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസുകളിൽ ഹാജരാകാതെ തന്നെ ദേശീയ ഐഡന്റിറ്റി ഫോട്ടോ വീട്ടിൽ നിന്ന് അയയ്‌ക്കുന്ന സേവനവും അവതരിപ്പിക്കുന്നുണ്ട്.

മനുഷ്യ ശരീരത്തിനുള്ളിൽ ചിപ്പ് ഘടിപ്പിക്കുന്നത് കണ്ണിലൂടെയും ചെവിയിലൂടെയും കടന്നുപോകാതെ മനസ്സിലേക്ക് കടക്കാനുള്ള മാർഗ്ഗമല്ല. കൃത്രിമബുദ്ധി എന്നത് ചിന്തയുടെ രീതി മനസ്സിലാക്കാനും അത് മനുഷ്യ മനസ്സിൽ നിന്ന് മനുഷ്യമനസ്സിലേക്ക് മാറ്റാനുമുള്ള ശ്രമമാണെന്നും അദ്ദേഹം വിശദീകരിച്ചു.