വാഹനാപകടത്തിൽ തന്റെ രണ്ട് മക്കൾ കണ്മുന്നിൽ പിടഞ്ഞു മരിച്ചു, പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ പ്രതിയായ വിദേശ ക്ലീനിംഗ് തൊഴിലാളിക്ക് മാപ്പ് നൽകി മാതൃക തീർത്ത് സഊദി യുവതി

0
5918

റിയാദ്: തന്റെ രണ്ടു മക്കൾ മരിക്കാനിടയായ വാഹനപകടത്തിന്റെ ഉത്തരവാദിയായ ക്ളീനിംഗ് തെഴിലാളിക്ക് മാപ്പ് നൽകി മാതാവ്.
തന്റെ 19 വയസ്സുള്ള മകൻ ഹാതമിനും 20 വയസ്സുള്ള മകൾ അമലും മരണപെട്ടെങ്കിലും കാരണക്കാരനായ വിദേശ തൊഴിലാളിക്ക് മാപ്പ് നൽകി മാതൃക തീർത്തിരിക്കുകയാണ് സഊദി വനിതയായ ഫാത്തിമ ബിൻത് അബ്ദുൽ അസീസ് അൽ മഹ്ഫൂസ് അൽ ഖർനി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണക്കാരനായ തൊഴിലാളി ദിയാധനമായി മൂന്നു ലക്ഷം റിയാൽ ഇവരുടെ കുടുംബത്തിന് കൈമാറണമെന്ന് ബീശ ജനറൽ കോടതി വിധിച്ചിരുന്നു. ഇതാണ് പുണ്യങ്ങൾക്കും സൽക്കർമങ്ങൾക്കും പലമടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനിൽ ഇവർ നിരസിച്ചു നിരുപാധികം മാപ്പ് നൽകിയത്.

തന്റെ മക്കളോടൊപ്പം പോകുന്നതിടെയാണ് അപകടം നടന്നതെന്ന് യുവതി പറഞ്ഞു. മകനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ബിഷ മുനിസിപ്പാലിറ്റിയിൽ ക്ലീനറായി ജോലി ചെയ്യുന്ന ഡ്രൈവറാണ് അപകടത്തിന് കാരണമായതെന്നും രണ്ട് മക്കളെ രക്ഷിക്കാൻ തനിക്ക് ഒന്നും ചെയ്യാനായില്ലെന്നും മാതാവ് കണ്ണീരോടെ പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ ഇപ്പോൾ ഇതിന് പ്രേരിപ്പിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.

ബിഷ ഗവർണർസയീദ് ബിൻ നാസർ അൽ-തലൂഖ്, അസീർ മേഖല മേയർ ഡോ: വാലിദ് അൽ ഹമീദി, ബിഷ മേയർ അലി ജൽബാൻ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലാണ് അനുരഞ്ജന ചർച്ചകളിൽ പങ്കെടുത്തത്. ശുചീകരണ തൊഴിലാളിക്ക് മാപ്പ് നൽകാനുള്ള തീരുമാനത്തിലും ഇതിൽ സന്തോഷം പ്രകടിപ്പിച്ചും അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ചടങ്ങിൽ പൂച്ചെണ്ട് സമ്മാനിച്ചു.