ജിദ്ദ ഒ ഐ സി സി ഹജ്ജ് വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു

ജിദ്ദ: പരിശുദ്ധ ഹജ്ജിനെത്തുന്ന തീർതഥാടകരെ സേവിക്കുന്നതിനുള്ള അവസരം ഏറ്റവും മഹത്തരമാണെന്നു ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി സംരഭകനുമായ അബ്ദുറഹിമാൻ അമ്പലപ്പള്ളി പറഞ്ഞു. ജിദ്ദ ഒ ഐ സി സി ഹജ്ജ് വാളണ്ടിയർ രജിസ്‌ട്രേഷൻ ഫോറം ഹജ്ജ് സെൽ കൺവീനർ സഹിർ മാഞ്ഞാലിയിൽ നിന്ന് സ്വികരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ ആധ്യക്ഷത വഹിച്ചു.

കൊവിഡ് പ്രതിസന്ധികൾക്കു ശേഷം നടക്കുന്ന ഹജ്ജ് കർമ്മങ്ങൾക്ക് എത്തുന്ന ഇന്ത്യക്കാർക്ക് പ്രോയോജനകരമായി ഒ ഐ സി സി ഹജ് സെൽ രംഗത്ത് ഉണ്ടാകുമെന്നും മുൻ കാലത്തെ പോലെ സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും മുനീർ പറഞ്ഞു.

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക ഹെല്പ് സെൽ കൺവീനർ നൗഷാദ് അടൂർ, മുജീബ് മൂത്തേടം, ബഷീർ പരുത്തികുന്നൻ, നൗഷിർ കണ്ണൂർ, സിദ്ദിഖ് ചോക്കാട്, ഉസ്മാൻ പോത്തുക്കൽ എന്നിവർ സംസാരിച്ചു. മക്ക ഒ ഐ സി സി പ്രസിഡണ്ട് ഷാനിയാസ് കുന്നിക്കോട് ജനറൽ കൺവീനറായി ഒ ഐ സി സി വിവിധ റീജണൽ കമ്മിറ്റിയുമായി സഹകരിച്ച് ഹജ് സെൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതായിരിക്കും.

ജനറൽ സെക്രട്ടറി സാകീർ ഹുസൈൻ എടവണ്ണ സ്വാഗതവും പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ധീൻ മണനാക് നന്ദിയും പറഞ്ഞു.