റിയാദ്: രാജ്യത്ത് മൾട്ടിപ്പിൾ വിസയിലുള്ള സന്ദർശക വിസക്കാരുടെ വിസ രണ്ടാം തവണയും പുതുക്കാൻ കഴിയില്ലെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. ആദ്യ തവണ പുതുക്കേണ്ടത് മൂന്ന് മാസം കഴിഞ്ഞ ശേഷമാണ്. രണ്ടാം തവണ അഥവാ ആറു മാസത്തിനു ശേഷം നിർബന്ധമായും സഊദിയിൽ നിന്ന് പുറത്ത് പോകണം എന്നതാണ് മൾട്ടിപ്പിൾ വിസ ചട്ടം. ഇതാണ് പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസ നിയന്ത്രണങ്ങളും അതിന്റെ കാലാവധി കഴിയുന്നതോടെയുള്ള പുറപ്പെടുന്ന തീയതിയും കൃത്യമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് രാജ്യത്തെ സന്ദർശക വിസയിൽ കഴിയുന്നവരോട് ആവശ്യപ്പെട്ടു. കാലാവധി കഴിയുന്ന സന്ദർശക വിസക്കാർക്ക് കടുത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടി വരും.
രണ്ടാം തവണയും മൾട്ടിപ്പിൾ വിസിറ്റിങ് വിസ പുതുക്കാൻ കഴിയുമോ, അതോ പുതുക്കൽ റദ്ദാക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ യഥാർത്ഥമാണോ? എന്ന് അന്വേഷിച്ചു ഒരാൾ നടത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാസ്സ്പോർട്ട് വിഭാഗം. നിലവിൽ സന്ദർശക വിസ പുതുക്കുന്നതിൽ രാജ്യത്ത് ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.