റിയാദ്: നിലവിൽ സഊദിയിലെ സന്ദർശക വിസക്കാർക്ക് തവാസുൽ സേവനം ഉപയോഗപ്പെടുത്തി അബ്ഷിർ വഴി വിസ പുതുക്കാമെന്നാണ് പാസ്പോർട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത് വഴി കൊടുക്കുന്ന റിക്വസ്റ്റ് അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണ് പുതുക്കി ലഭിക്കുക. നിലവിൽ മൂന്ന് മാസം കഴിഞ്ഞവർക്ക് മാത്രമാണ് കൂടുതൽ സമയത്തേക്ക് പുതുക്കി ലഭിക്കാൻ സാധിക്കുക. ആറ് മാസം കഴിയുന്നവർ നിർബന്ധമായും സഊദിക്ക് പുറത്ത് പോയി വീണ്ടും തിരിച്ചു വരേണ്ടി വരും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബ്‌ഷീറിൽ തവാസുൽ സേവനം വഴി എങ്ങനെയാണ് റിക്വസ്റ്റ് നൽകേണ്ടത്?
അബ്ഷിറിലെ സർവീസസിലെ മൈ സർവീസസ് ടാബിൽ പാസ്പോർട്ട്സ് സെലക്റ്റ് ചെയ്ത് തവാസുൽ ക്ലിക്ക് ചെയ്യുക. ശേഷം ന്യൂ റിക്വസ്റ്റ്, സെക്റ്റർ, സർവീസസ് എന്നിവ തെരഞ്ഞെടുത്ത് അതിനു താഴെയുള്ള റിക്വസ്റ്റ് ഡിസ്ക്രിപ്ഷൻ എന്ന ഭാഗത്ത് പുതുക്കാത്ത വിഷയം ബോധിപ്പിച്ച് പരാതി സമർപ്പിക്കുകയാണു ചെയ്യേണ്ടത്. ഇവിടെ പുതുക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി എഴുതണം.
ഇതോടൊപ്പം, അബ്ഷിറിൽ പുതുക്കാൻ ശ്രമിക്കുമ്പോൾ കാണുന്ന Error സന്ദേശം ഒരു സ്ക്രീൻ ഷോട്ട് എടുത്ത് അറ്റാച്ച്മെന്റ് എന്നതിൽ അപ് ലോഡ് ചെയ്യാനും ശ്രമിക്കുക. അറ്റാച്ച്മെന്റിൽ ഒന്നും അപ് ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷ പൂർത്തിയാക്കാം. എങ്കിലും പരാതി പരിശോധിക്കുന്ന ജവാസാത്ത് ഉദ്യോഗസ്ഥർക്ക് എളുപ്പത്തിനു അറ്റാച്ച്മെന്റും ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. അറ്റാച്ച് ചെയ്യുന്ന ഫയൽ സൈസ് 1 എംബിയിൽ കൂടാൻ പാടില്ല. തുടർന്ന് സബ്മിറ്റ് റിക്വസ്റ്റ് ക്ലിക്ക് ചെയ്‌താൽ അപേക്ഷ സമർപ്പണം പൂർത്തിയായി.
അബ്ഷിറിലെ ഘട്ടങ്ങൾ ചിത്ര സഹിതം
1:
2:
3:
4: