“അബ്ഷിർ” വഴി വാഹന റിപ്പയർ പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ സഊദി ട്രാഫിക് വെളിപ്പെടുത്തുന്നു

0
1573

റിയാദ്: ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കാതെ തന്നെ “അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി വാഹന റിപ്പയർ പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ സഊദി ട്രാഫിക് അതോറിറ്റി വ്യക്തമാക്കി. ബ്രൗസർ വഴി അബ്‌ഷിർ പ്ലാറ്റ്‌ഫോമിലൂടെ ലോഗിൻ ചെയ്താണ് ഇത് നേടേണ്ടത്. ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ വഴി ഇത് പൂർത്തീകരിക്കാം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെഹിക്കിൾ സെലെക്ഷൻ «Services», വെഹിക്കിൾ മാനേജ്മെന്റ് സെലെക്ഷൻ, എന്നിവക്ക് ശേഷം വാഹനം തിരഞ്ഞെടുക്കുക, തുടർന്ന് റിപ്പർ പെർമിഷൻ തിരഞ്ഞെടുത്ത് ഓർഡർ കൺഫോം ചെയ്യുക.

തുടർന്ന് റിപ്പയർ പെർമിഷൻ റഫറൻസ് നമ്പർ സഹിതം “അബ്ഷിറി”ൽ നിന്ന് ഒരു സന്ദേശം ലഭിക്കും. ഈ നമ്പറുമായി ഇർത്തയിൽ രജിസ്റ്റർ ചെയ്ത വർക്ക്‌ഷോപ്പിൽ പോയാൽ റിപ്പയർ നടപടികൾ പൂർത്തിയാക്കാം.