അനധികൃത പണം അയച്ച വിദേശി ഉൾപ്പെടെ നിരവധി പേർ അഴിമതിക്കേസിൽ അറസ്റ്റിൽ

0
3308

റിയാദ്: കഴിഞ്ഞ കാലയളവിൽ അഴിമതിക്കേസുകളിൽ നിരവധി ക്രിമിനൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അവയ്‌ക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. വിവിധ കേസുകളിൽ 5 സൈനികരും സ്വിറ്റ്സർലൻഡിലെ വിദേശ അക്കൗണ്ടുകളിൽ പണം അയച്ച വിദേശിയും ഉൾപ്പെടെ നിരവധി പേർ അഴിമതിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്.

അതോറിറ്റിയുടെ അന്താരാഷ്‌ട്ര സഹപ്രവർത്തകരിൽ ഒരാളുടെ സഹകരണത്തോടെ, ഒരു പ്രാദേശിക കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു താമസക്കാരൻ രാജ്യത്തിന് പുറത്തുള്ള സ്വിറ്റ്സർലൻഡ്ലെ തന്റെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് 1,296,061 റിയാൽ കൈമാറ്റം ചെയ്തതിന് അറസ്റ്റിലായി.

വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും ഉൾപ്പെടെ 9,263,900 റിയാൽ കൈക്കലാക്കിയതിനു ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അവരുടെ കരാറുകൾ അവസാനിച്ചതിന് ശേഷം, അവർ നാട്ടിലേക്ക് പോയതോടെയാണ് തുക ഇവർ അടിച്ചുമാറ്റിയത്.

ഒരു റീജിയൻ സെക്രട്ടേറിയറ്റിൽ കൺസൾട്ടിംഗ് എഞ്ചിനീയറായി ജോലി ചെയ്യുന്ന താമസക്കാരൻ ഇടനിലക്കാരനായി പ്രവർത്തിച്ചതും കണ്ടെത്തി. വാണിജ്യ സ്ഥാപന കരാറുകൾ നേടുന്നതിന് പകരമായി 520,000 റിയാൽ തുക കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റ്. ഒരു വാണിജ്യ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് 70,000 റിയാൽ നേടിയതിന് ഒരു പ്രദേശത്തെ സഊദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിസ് ആൻഡ് ടെക്‌നോളജി സോണിൽ ജോലി ചെയ്യുന്ന വിദേശ എഞ്ചിനീയറും അറസ്റ്റിലായി.

കൂടാതെ, പതിമൂന്ന് കൈകൂലി, അഴിമതി കേസുകളിലായി പ്രതിരോധ മന്ത്രാലയത്തിലെ റോയൽ സഊദി എയർഫോഴ്‌സിൽ നിന്ന് വിരമിച്ച പൈലറ്റ് ജനറൽ, മന്ത്രാലയ ഉദ്യോഗസ്ഥർ പ്രാദേശിക ഗവണ്മെന്റ് ഉദ്യോഗസ്ഥർ അഴിമതിക്കായി ഇടനിലക്കാരായി പ്രവർത്തിച്ചവർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.