ജുബൈൽ മലയാളി സമാജം കരിയർ ഗൈഡൻസ് ടോക്ക് ‘𝘿𝙄𝙎𝘾𝙊𝙑𝙀𝙍’ സംഘടിപ്പിക്കുന്നു

0
598

ദമാം: എഞ്ചിനീയറിംഗ് മേഖലയിൽ ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി
ജുബൈൽ മലയാളി സമാജം
കരിയർ ഗൈഡൻസ് ടോക്ക് ‘𝘿𝙄𝙎𝘾𝙊𝙑𝙀𝙍’
സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസ്സറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ: അഭിലാഷ് സൂര്യ
വിദ്യാർത്ഥികളുടെ അഭിരുചിക്കനുയോജ്യമായ നിർദ്ദേശങ്ങൾ നൽകി സംവദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രിൽ 23 ന് ശനിയാഴ്ച സഊദി സമയം ഒരു മണിക്കാണ് പരിപാടി. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം ഫിൽ ചെയ്തു രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നു സംഘാടകർ അറിയിച്ചു. ഗൂഗിൾ ഫോം രജിസ്ട്രേഷൻ ലിങ്ക് https://forms.gle/R8eJiYEHSLQ3Vaf48

പരിപാടിയുടെ സൂം ലിങ്ക് https://us02web.zoom.us/j/87435954701?pwd=SWQzKzRJcVVzVHplZ0NZejNVeEgxUT09
(Meeting ID: 874 3595 4701, password: 1234).