ഈയാഴ്ച്ച നാട്ടിൽ പോകാനിരിക്കെ മലയാളി ജിദ്ദയിൽ മരണപ്പെട്ടു

0
3913

ജിദ്ദ: നാട്ടിലേക്കുള്ള ഒരുക്കത്തിനിടെ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം കടയ്ക്കല്‍ തലവറമ്പ് സ്വദേശി മുഹമ്മദ് ഇസ്മാഈല്‍ നസറുദ്ദീന്‍(52) ആണ് ജിദ്ദയില്‍ നിര്യാതനായത്. ജിദ്ദ അല്‍ ഖുംറ ഡിസ്ട്രിക്ടില്‍ ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ആഴ്ച്ച നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു നസ്റുദ്ധീൻ. മകന്‍ സൈഫുദ്ദീന്‍ ജിദ്ദയിലുണ്ട്. മെഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം അംഗം റാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നുണ്ട്.