റിയാദ്: “വിറ്റ സാധനങ്ങൾ തിരികെ എടുക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല” എന്ന വാചകത്തിനെതിരെ വാണിജ്യ മന്ത്രാലയം. ഇത് സംബന്ധമായ നിർദേശങ്ങൾ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകി. ഇത്തരം വാചകങ്ങൾ സ്ഥാപിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മന്ത്രാലയം സ്റ്റോറുകളെ വിലക്കുകയും ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിറ്റ സാധനങ്ങള്‍ തിരിച്ച് നൽകാനും മാറ്റിയെടുക്കാനുമുള്ള അവകാശം വാങ്ങിയവര്‍ക്ക് ഉണ്ടെന്ന് സഊദി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ ഹുസൈന്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും റീട്ടെയില്‍ കടകള്‍ക്കും ഇത് ബാധകമാണ്. റിട്ടേണ്‍ ആന്ഡ് എക്‍ചേഞ്ച് പോളിസി എല്ലാ സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
ഓൺലൈൻ സ്റ്റോറിനും ഒരു റിട്ടേൺ ആൻഡ് എക്‌സ്‌ചേഞ്ച് പോളിസി ഉണ്ടായിരിക്കണമെന്നും ഉപഭോക്താവിന് അത് കാണുന്നതിന് അതിന്റെ ഹോം പേജിൽ കാണിക്കണമെന്നും ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങൽ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ഓൺലൈൻ ഷോപ്പർമാരെ തന്റെ അവകാശങ്ങളും കടമകളും അറിയിക്കണമെന്നുംഈ അവകാശങ്ങളിൽ ഏക്സചെഞ്ചും മടക്കി എടുക്കലും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ 👇