സഊദിയുടെ നിലക്കാത്ത കാരുണ്യ ഹസ്തം; ഉക്രെയ്ൻ അഭയാർഥികൾക്ക് ഒരു കോടി ഡോളർ സഹായത്തിന് സൽമാൻ രാജാവിന്റെ നിർദേശം

0
1332

റിയാദ്: യുദ്ധക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഉക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് സഊദി അറേബ്യയുടെ അടിയന്തിര സാമ്പത്തിക സഹായം. അടിയന്തര സഹായമായി ഒരു കോടി ഡോളറിന്‍റെ സഹായം നൽകാൻ ഭരണാധികാരി സൽമാൻ രാജാവ് ആണ് നിർദേശം നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോളണ്ട് അടക്കമുള്ള അയൽ രാജ്യങ്ങളിൽ കഴിയുന്ന ഉക്രൈൻ അഭയാർഥികൾക്ക് സഹായം നൽകാനാണ് നിർദേശം. കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി വൈദ്യസഹായമുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾക്കാണ് ഇത്രയും സംഖ്യ നൽകാനുള്ള നിർദേശം. പോളണ്ട് സർക്കാറും യു.എൻ സംഘടനങ്ങളുമായും ഏകോപിച്ചായിരിക്കും സഹായം വിതരണം ചെയ്യുക.

ലോകമെമ്പാടുമുള്ള ദുരിതബാധിതരും ദരിദ്രരുമായ ആളുകൾക്കൊപ്പം നിൽക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും സൗദി അറേബ്യ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ഉക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്ക് സഹായം നൽകാനുള്ള സൽമാൻ രാജാവിന്‍റെ നിർദേശമെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് സെന്‍റർ (കെ.എസ് റിലീഫ്) ജനറൽ സൂപ്പർ വൈസർ ഡോ: അബ്ദുല്ല അൽറബിഅ പറഞ്ഞു.

സൽമാൻ രാജാവിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഇത് രാജ്യത്തിന്‍റെ നേരായ മാനുഷിക നിലപാടിനെയും സമീപനത്തെയും പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.