വൈദ്യുത കാറുകളുടെ ആദ്യ ഫാസ്റ്റ് ചാർജിങ് സേവനം മദീനയിൽ ആരംഭിച്ചു

0
1726

മദീന: വൈദ്യുത കാറുകൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിങ് സേവനത്തിന് മദീന നഗരസഭയിൽ തുടക്കമായി. രാജ്യത്ത് വൈദ്യുതോർജ്ജം ഉപയോഗിക്കാനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും പാരിസ്ഥിതിക അനുഗുണങ്ങൾ കൈവരിക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കേന്ദ്രത്തിന് തുടക്കമായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ ഘട്ടത്തിൽ ഖാലിദ് ബിൻ അൽ വലീദ് റോഡുമായി സുൽത്താന റോഡ് സന്ധിക്കുന്ന പ്രദേശത്താണ് ഫാസ്റ്റ് ചാർജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സേവനങ്ങളാണ് ഇത് വഴി നൽകുക. 6 മുതൽ 32 ആമ്പിയർ വരെ കറന്റും 220 വോൾട്ട് വോൾട്ടേജും ഉള്ള ഒരു ടെസ്‌ല വാൾ കണക്റ്ററായാണ് ഉപകരണം സ്ഥാപിക്കുക. പരമാവധി 8 മണിക്കൂറിനുള്ളിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

സെൻട്രൽ മേഖലയിൽ മൂന്ന് പോയിന്റുകൾ, ഉഹുദ് അവന്യൂ, എയർപോർട്ട് റോഡ്, അൽ അബ്ബാസ് ബിൻ ഉബാദ വാക്ക്‌വേ, ഒമർ ബിൻ അൽ ഖത്താബ് റോഡ് എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ സേവനം തയാറാക്കി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.