ജിദ്ദ – നിലമ്പൂർ മണ്ഡലം കെഎംസിസി ഇഫ്താർ സംഗമം നടത്തി

ജിദ്ദ: നിലമ്പൂർ മണ്ഡലം കെഎംസിസി ഇഫ്താർ സംഗമം നടത്തി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദയിൽ അറിയപ്പെടുന്ന നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന ഒരു മണ്ഡലമാണ് നിലമ്പൂർ കെഎംസിസി കമ്മിറ്റിയെന്നും വർഷം തോറും സി.എച്ച് സെന്ററിനെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന പ്രവർത്തകർ ഇത്തവണയും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം മുഖ്യപ്രഭാഷണം നടത്തി. ഹബീബ് കല്ലൻ, പി.സി.എ. റഹ്മാൻ, മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, സീതി കൊളക്കാടൻ, സി.കൊ. ഹംസ, ഹുസൈൻ ചുള്ളിയോട്, സൈഫുദ്ദീൻ വാഴയിൽ, ഉസ്മാൻ പോത്തുക്കല്ല് എന്നിവർ സംസാരിച്ചു.
അഫ്സൽ കല്ലിങ്ങപ്പാടൻ സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.