റിയാദ്: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മക്ക അൽ മുകറമയിലെ റോഡ് സുരക്ഷാ പ്രത്യേക സേനക്ക് കീഴിലെ പാതയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തിൽ രണ്ട് പേർ മരിക്കുകയും മറ്റുള്ളവർക്ക് നിസാര പരിക്കുകൾ സംഭവിക്കുകയും ചെയ്തതായി റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക സേന വ്യക്തമാക്കി.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും ആവശ്യമായ വൈദ്യസഹായം നൽകുന്നതിനും അപകട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും നടപടികൾ സ്വീകരിച്ചതായും സേന വ്യക്തമാക്കി.