സഊദിയിൽ പ്രതിവർഷം പാഴാക്കുന്നത് 40 ബില്യൺ റിയാലിലധികമുള്ള ഭക്ഷണം

0
1315

റിയാദ്: സഊദി അറേബ്യയിലെ ഭക്ഷ്യ പാഴാക്കലുകളുടെ മൂല്യം പ്രതിവർഷം 40 ബില്യൺ റിയാൽ കവിയുന്നുവെന്ന് കണക്കുകൾ. രാജ്യത്തെ ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഡയറക്ടർ സൈദ് അൽ ഷബാനത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലെ ഭക്ഷണം പാഴാക്കുന്നതിന് ചില ഓപ്പൺ ബുഫേകൾ കാരണമാണെന്നും സമൂഹത്തിലെ അവബോധമാണ് പരിഹാരമെന്നും അൽ അറബിയ സാറ്റലൈറ്റ് ചാനൽ കൂടിക്കാഴ്ചയിൽ അൽ ഷബാനത്ത് പറഞ്ഞു.

രാജ്യത്ത് ഗോതമ്പ് സ്റ്റോക്ക് മതിയായ ശേഷിയിൽ ഉണ്ടെന്നും അതിൽ കുറവുണ്ടാകുമെന്ന് ഭയപ്പെടുന്നില്ലെന്നും രാജ്യത്തിലെ ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഡയറക്ടർ സൈദ് അൽ-ഷബാനത്ത് പറഞ്ഞു

ആഗോളതലത്തിൽ 1.3 ബില്യൺ ടണ്ണിൽ കൂടുതൽ ഭക്ഷണം പാഴാക്കുമ്പോൾ രാജ്യത്ത് പ്രതിവർഷം 4.066 ദശലക്ഷത്തോളം ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നുണ്ടെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രിമന്ത്രാലയം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.