ഈ വർഷത്തെ ഹജ്ജിന് നൂതന സാങ്കേതിക വിദ്യ പദ്ധതികൾക്ക് സാക്ഷ്യം വഹിക്കും

0
1335

റിയാദ്: ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമായ പ്രധാന പദ്ധതികൾക്ക് 2022 ഹജ്ജ് സാക്ഷ്യം വഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് സ്ഥിരീകരിച്ചു. ഈ വർഷത്തെ തീർത്ഥാടനം വികസിപ്പിക്കുന്നതിന് അനുകൂലമായ നേട്ടങ്ങൾക്കായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുണ്യസ്ഥലങ്ങളിലെ വിവിധ വകുപ്പുകളുമായുള്ള സഹകരണം, സുരക്ഷാ സംവിധാനം, ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി സംയോജിപ്പിച്ച് ഹജ്ജ് വേളയിൽ മുഴുവൻ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സേവന നിലവാരം ഉയർത്തുന്നതിനൊപ്പം തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുകയും അവരുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. പതിറ്റാണ്ടുകളായി തീർഥാടകരെ സേവിക്കുന്നത് സഊദി അറേബ്യയെ വേറിട്ട് നിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം രാജ്യത്തിനകത്തും പുറത്തും നിന്ന് ഒരു ദശകലക്ഷം തീർത്ഥാടകരാണ് പങ്കെടുക്കുക. കഴിഞ്ഞ ദിവസമാണ് ഹജ്ജ് ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഓരോ രാജ്യങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ക്വാട്ടകൾ അനുസരിച്ചും എല്ലാ ആരോഗ്യ ശുപാർശകളും പാലിച്ചുള്ളതായിരിക്കും.

65 വയസ്സിന് താഴെയുള്ളവർക്കും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത കൊവിഡ് -19 വാക്സിനേഷനുകൾ സ്വീകരിച്ചവർക്കും മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനുളള അനുമതി. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ്-19 പിസിആർ പരിശോധനാ നെഗറ്റിവ് ഫലം സമർപ്പിക്കുകയും വേണം.