വരും മണിക്കൂറുകളിൽ സഊദിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് മൂടും, ഹഫർഅൽബാത്വിൻ പൊടിക്കാറ്റിൽ മുങ്ങി, വീഡിയോ

0
2342

റിയാദ്: വരും മണിക്കൂറുകളിൽ രാജ്യത്തെ പല പ്രദേശങ്ങളെയും പൊടിക്കാറ്റ് ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിൽ ഹഫ്ർ അൽ ബാഥ്വിൻ- ഖൈസുമ എന്നിവിടങ്ങളിൽ പൊടിക്കാറ്റിന്റെ ആഘാതവും ദൂരക്കാഴ്ച കുറഞ്ഞതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരും മണിക്കൂറുകളിൽ ഉയരുന്ന പൊടിക്കാറ്റ് കിഴക്കൻ പ്രദേശങ്ങൾ, ഖസിം, തലസ്ഥാനമായ റിയാദ് എന്നിവയെ നാളെ രാവിലെ വരെ ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.

മക്ക, മദീന, തബൂക്ക് മേഖലകളിൽ മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കും. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച് എട്ട് വരെ തുടരുന്ന ഇത് ദൂരക്കാഴ്ചയെ ബാധിക്കും.

അസിർ മേഖലയിലെ അബഹ, ഉഹുദ് റഫൈദ, അൽ റബാഹ്, ഖമീസ് മുഷൈത്ത്, ജിസാൻ മേഖലയിലെ ഫൈഫ, ഹറൂബ് എന്നിവിടങ്ങളിൽ ഉപരിതല കാറ്റിന്റെ പ്രവർത്തനത്തോടൊപ്പം മഴയുള്ള ഇടിമിന്നലിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, റിയാദ് മേഖല, ഹായിൽ മേഖല എന്നിവിടങ്ങളിൽ പൊടിക്കാറ്റ് സജീവമാകുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 10 മണിക്കൂർ നീണ്ടുനിൽക്കും.

ഹഫർഅൽബാത്വിനിൽ അനുഭവപ്പെട്ട പൊടിക്കാറ്റ് വീഡിയോ