സഊദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
8755

ദമാം: മലയാളിയെ കിഴക്കൻ സഊദിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത് വടക്കേതിൽ രാജേഷ് (39) നെയാണ് കിഴക്കൻ സഊദിയിലെ ദമാമിലെ ജോലി സ്ഥലത്തിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് റൂമിൽ നിന്നിറങ്ങിപ്പോയ ഇദ്ദേഹത്തെ സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷിച്ചു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനിടെയാണ് ജൊലി സ്ഥലത്തിനടുത്തു നിർമ്മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 9 വർഷമായി ഒരു സ്വകാര്യ ജെ സി ബി കമ്പനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭാര്യ: രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന മൃതദേഹം നാട്ടിലെക്ക്‌ അയക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.