വിശുദ്ധ ഹറം പള്ളിയുടെ ഏറ്റവും പുതിയ കണ്ണഞ്ചിപ്പിക്കും ആകാശ കാഴ്ചകൾ

0
3694

മക്ക: വിശുദ്ധ ഹറം പള്ളിയുടെ കണ്ണഞ്ചിപ്പിക്കും ആകാശ കാഴ്ചകൾ സഊദി വാർത്താ ഏജൻസി പുറത്ത് വിട്ടു. വിശുദ്ധ ഹറമിൽ വിശ്വാസികളുടെയും തീർഥാടകരുടെയും ഗംഭീരമായ ചില ദൃശ്യങ്ങളും മസ്ജിദ് അങ്കണത്തിലും പുറത്തെ മുറ്റത്തും നടപ്പിലാക്കുന്ന പദ്ധതികളും ആകാശ ഫോട്ടോകളിൽ നിന്ന് വ്യക്തമാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ നഗരിസിയുടെ ആകാശത്ത് 1,000 മീറ്റർ ഉയരത്തിൽ നിന്ന് എടുത്ത ചിത്രങ്ങളും തീർത്ഥാടക സുരക്ഷക്കായി റോന്ത്‌ ചുറ്റുന്ന സുരക്ഷാ വിഭാഗത്തിന്റെ വിമാനങ്ങൾ വിശുദ്ധ ഹറം പള്ളിയെ വട്ടമിട്ടു പറക്കുന്ന ചിത്രങ്ങളും വാർത്താ ഏജൻസി പുറത്ത് വിട്ട ചിത്രങ്ങളിൽ കാണാം.

ഗ്രാൻഡ് മോസ്‌കിന്റെ പദ്ധതികൾക്കും ബന്ധപ്പെട്ട അധികാരികൾ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾക്കും പുറമേ, മക്കയിലെ വലിയ പള്ളിയിലുടനീളം സാക്ഷ്യം വഹിച്ച വിശ്വാസി സമൂഹത്തിന്റെ ആശ്വാസകരമായ ചിത്രങ്ങളും വിശ്വാസികൾക്ക് ഏറെ ഹൃദ്യമാണ്.

ചിത്രങ്ങൾ കാണാം 👇