ഇത് വരെ എത്തിയത് ഒരു മില്യൺ വിദേശ ഉംറ തീർഥാടകർ

0
1172

മദീന: വിശുദ്ധ ഉംറ തീർഥാടനത്തിന് വിദേശങ്ങളിൽ നിന്നെത്തിയവരുടെ എണ്ണം വെളിപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മദീനയിലെ സന്ദർശനകാര്യങ്ങൾക്കായുള്ള ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നിലവിലെ ഉംറ സമയത്ത് രാജ്യത്ത് എത്തിയ ഉംറക്കാരുടെ എണ്ണം വ്യാഴാഴ്ച വരെ 895,499 ആയി.

ഇതിൽ, വിമാനമാർഗം എത്തിയവരുടെ എണ്ണം 822,736 ആയി ഉയർന്നപ്പോൾ 648,858 തീർഥാടകർ ഉംറ നിർവഹിച്ച് യാത്ര തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. കരമാർഗം എത്തിയവരുടെ എണ്ണം 72,687 ആയി, 50,548 യാത്രക്കാർ എത്തിയപ്പോൾ, കടൽ വഴി വന്നവരുടെ എണ്ണം 76 മാത്രമായിരുന്നു അവരിൽ 72 പേർ ഉംറ നിർവഹിച്ച് രാജ്യം വിട്ടു.

കൊവിഡ് മൂലം നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ സഊദി ഭരണകൂടം ഏതാനും മാസങ്ങൾക്കു മുമ്പാണ് ഒഴിവാക്കിയത്. ഇപ്പോൾ യാതൊരു നിബന്ധനകളും പാലിക്കാതെ തന്നെ ഏവർക്കും ഉംറ വിസ കരസ്ഥമായാൽ ഉംറ തീർഥാടനത്തിനായി സഊദിയിലേക്ക് വരാനാകും.