ലോകത്തെ ഏറ്റവും വലിയ മരുഭൂമി കീറിമുറിച്ച് മലയാളി യുവാക്കളുടെ ജിസിസി ബൈക്ക് യാത്ര

0
3540

മനാമ: ലോകത്തെ ഏറ്റവും വലിയ മരുഭൂമി കീറിമുറിച്ച് മലയാളി പ്രവാസി യുവാക്കളുടെ ജിസിസി ബൈക്ക് യാത്ര. ബഹ്‌റൈനിലെ പ്രവാസികളായ അമിത് കുമാറും സുഹൃത്ത് അനുപ് സൈമണുമാണ് പരന്ന് കിടക്കുന്ന മരുഭൂമിയിലൂടെയും ഉയർന്നു നിൽക്കുന്ന മൺകൂനകൾക്ക് നടുവിലൂടെയുമുള്ള സാഹസിക യാത്രയിലൂടെ ബൈക്കിൽ ജിസിസി രാജ്യങ്ങൾ കീഴടക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്‌റൈനിലെ താമസക്കാരായ ഇരുവരും മോട്ടോർ സൈക്കിളിൽ ലോകത്തെ തന്നെ ഏറ്റവും വലിയ മരുഭൂമിയായ റുബുഉൽ ഖാലി മുറിച്ചു കടന്ന ആവേശത്തിലാണ്. മഹാമാരിക്ക് ശേഷം പരമാവധി ഒഴിവ് സമയം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന, സാഹസികത തേടുന്ന ഇരുവരും ബഹ്‌റൈനിലെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 9 ദിവസം കൊണ്ട് 3200 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഇവർ ജിസിസി രാജ്യങ്ങൾ ചുറ്റി കണ്ട ശേഷം ബൈക്കിൽ ബഹറൈനിലേക്ക് തിരിച്ചെത്തിയത്.

ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും യാത്രക്കിടയിൽ  വിരസമായ ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയിലൂടെയുള്ള യാത്ര പ്രത്യേക അനുഭവമായിരുന്നുവെന്നും ഇരുവരും മലയാളംപ്രസിനോട് പറഞ്ഞു. 30 നും 35 നും ഇടയിലുള്ള ഇരുവരും മാർച്ചിലാണ് യാത്ര തീരുമാനിച്ചത്. ബഹ്‌റൈനിൽ നിന്ന് സഊദിയിലേക്കും പിന്നീട് ഒമാനിലേക്കും ഖത്തറിലേക്കും ഒടുവിൽ യുഎഇയിലേക്കുമായിരുന്നു യാത്ര.

ഏറ്റവും വലിയ മരുഭൂമിയായ റുബുഉൽ ഖാലിയിലൂടെ അറിയാവുന്ന ആരും പോകാത്തത് കൊണ്ട് ഈ റൂട്ടിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. കടന്നു പോകുന്ന വഴി നല്ലതാണോ, ആവശ്യത്തിന് പെട്രോൾ പമ്പുകളോ ഹോട്ടലുകളോ ഉണ്ടോ, അത്യാഹിത ഘട്ടങ്ങളിൽ സഹായത്തിനു അടുത്ത് ആശുപത്രിയോ അല്ലെങ്കിൽ മെഡിക്കൽ സർവീസ് ഉണ്ടോ തുടങ്ങി ആശങ്കകൾ വലുതായിരുന്നു.

അന്വേഷണങ്ങൾക്കൊടുവിൽ ആശങ്ക സമ്മാനിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിച്ചതോടെ തയ്യാറെടുപ്പുകൾ ഒരുക്കി. ബൈക്കിൽ അധികമൊരു പെട്രോൾ ടാങ്ക്, രാത്രി ഉറങ്ങാൻ ടെന്റ്, ഭക്ഷണം ചെയ്യാൻ അടുപ്പ് തുടങ്ങി സകല വസ്തുക്കളും തയ്യാറാക്കിയായിരുന്നു യാത്രയെന്ന് ഇരുവരും പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ മരുഭൂമിയായ റുബുഉൽ ഖാലി ബൈക്കിൽ മുറിച്ചു കടന്ന ആദ്യ ഇന്ത്യക്കാർ തങ്ങൾ ആയിരിക്കുമെന്നും ഇരുവരും പറഞ്ഞു.

വീഡിയോ👇

https://malayalampress.com/wp-content/uploads/2022/04/ride-reel.MP4.mp4