റിയാദിൽ വാഹനാപകടം: കന്യാകുമാരി സ്വദേശിയടക്കം നാല് പേർ മരണപ്പെട്ടു

0
3737

റിയാദ്: റിയാദിൽ വാഹനാപകടത്തിൽ കന്യാകുമാരി സ്വദേശിയടക്കം നാല് പേർ മരണപെട്ടു. ലൈല അഫ് ലാജിൽ റിയാദ് റോഡിൽ 30 കിലോമീറ്റർ അകലെ ബുധനാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈ (56) യടക്കം നാല് പേരാണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡ് പണി ചെയ്ത് കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പുറകിൽ ട്രെയ്‌ലർ വാഹനം ഇടിച്ചു കയറിയാണ് അപകടം. മരിച്ച മറ്റു രണ്ട് പേർ സുഡാൻ പൗരന്മാരും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണ്.

പതിനാല് വർഷമായി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഗോപാലകൃഷ്ണ പിള്ളൈ. പിതാവ്: നീലകണ്‌ഠ പിള്ളൈ,
മാതാവ്: വലിമ്മ, ഭാര്യ: കല

നടപടി ക്രമങ്ങളുമായ് ലൈല അഫ് ലാജ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ഗോപാലകൃഷ്ണ പിള്ളൈയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് ഇവർ അറിയിച്ചു.