നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി മക്കയിൽ മരണപ്പെട്ടു

0
3939

ജിദ്ദ: ഒരു മാസം മുമ്പ് സഊദിയിലേക്ക് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) നെയാണ് മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം.

25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ: മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി).

സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സഊദി നാഷനൽ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം). മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.