കോഴിക്കോട്: ഖത്തറിലേക്കും അബുദാബിയിലേക്കും ജോലി ഒഴിവുകൾ. ഖത്തറിലെ അൻസാർ മാളിലേക്ക് ഇ കൊമെഴ്സ്, പർചേസർ തസ്തികളിലേക്ക് ആണ് നിയമനം. പ്രവർത്തി പരിചയം നിർബന്ധമാണ്. അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ശമ്പളം. സമാനമായ മേഖലയിൽ ചുരുങ്ങിയത് നാല് വർഷത്തെ പ്രവർത്തി പരിചയമാണ് ആവശ്യം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിദിനം പത്ത് മണിക്കൂർ ജോലിയും ആഴ്ചയിൽ ഒരു അവധി ദിനവും ലഭിക്കും. 23 നും 33 നും ഇടയിലുള്ളവർക്ക് ബന്ധപ്പെടാം.
അബുദാബിയിലേക്ക് സെക്യൂരിറ്റി ഗാർഡ് തൊഴിലിലേക്കാണ് വേക്കൻസികൾ. പ്രതിദിനം പത്ത് മണിക്കൂർ ജോലിയും ആഴ്ചയിൽ ഒരു അവധി ദിനവും ലഭിക്കും. 172 സെന്റിമീറ്റർ ഉയരം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും അറിവുണ്ടായിരിക്കണം. 22 നും 38 നും ഇടയിലുള്ളവർക്ക് ബന്ധപ്പെടാം.
താല്പര്യം ഉള്ളവർ redbelljob@gmail.com എന്ന മെയിലിൽ തങ്ങളുടെ ബയോഡേറ്റ, പാസ്പോർട്ട് കോപ്പി, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഒറ്റ പി ഡി എഫ് ഫയൽ ആക്കി മാത്രം അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടി റെഡ്ബൈൽ ട്രാവൾസിൽ 9526448874, 7510712964, 9526030201, 04936 282 333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




