റിയാദിൽ പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ചു, ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

0
8574

റിയാദ്: റിയാദിൽ പാലത്തിനു മുകളിൽ നിന്നും കാർ താഴേക്ക് പതിച്ചു.റിയാദിൽ ഈസ്റ്റേൺ റിംഗ് റോഡിലെ പാലത്തിൽ നിന്നാണ് കാർ താഴേക്ക് പതിച്ചത്. എന്നാൽ, ഡ്രൈവർ രക്ഷപ്പെട്ടതായി റിയാദ് ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവർ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഴ്ചയുടെ ഫലമായി ഡ്രൈവർക്ക് നിസാരമായ പരിക്കുപറ്റിയതായും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അമിത വേഗതയിൽ നിയന്ത്രണം വിട്ടാണ് കാർ പാലത്തിൽ നിന്നും താഴേക്ക് പതിക്കാൻ കാരണമെന്നാണ് നിഗമനം.