സഊദിയിലെ ആദ്യ കൊവിഡ് മരണം മദീനയിൽ, പിന്നീട് പ്രതിദിനം മരണം 58 വരെയായി, ഒടുവിൽ ഒരു മരണവുമില്ലാതെ സഊദി അറേബ്യ

0
1010

റിയാദ്: മദീനയിലെ ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതിന് ശേഷം ആരോഗ്യനില വഷളായ 51 കാരനായ അഫ്ഗാൻ പൗരനാണ് 2020 മാർച്ച് 24 ന് രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് കൊറോണ വൈറസ് അണുബാധ രേഖപ്പെടുത്തിയതിന് 22 ദിവസങ്ങൾക്ക് ശേഷമാണ് ഈ മരണം. 2020 മാർച്ച് 2 ന്, ഇറാനിൽ നിന്ന് ബഹ്‌റൈൻ വഴി എത്തിയ പൗരനിലാണ് ആദ്യ വൈറസ് ബാധ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2020 ഏപ്രിൽ 9 ന് മൂന്ന് മരണങ്ങൾ രേഖപ്പെടുത്തിയതോടെ കൊറോണ മരണ നിരക്ക് ഉയരാൻ തുടങ്ങി, തുടർന്ന് 2020 മെയ് 19 ന് പ്രതിദിന മരണങ്ങൾ 10 ആയി ഉയർന്നു. പിന്നീട് 30 മരണങ്ങൾ രേഖപ്പെടുത്തി. ജൂൺ 17 ന് 48 മരണങ്ങളും 2020 ജൂലൈ 4 ന് 58 മരണങ്ങളുമായി ഉയർന്നു. പിന്നീട് കുറഞ്ഞ് അതേ മാസം 12 ന് 20 വരെയുമെത്തി.

2020 ഒക്‌ടോബർ 20 ന് 18 ഉം തുടർന്ന് 2021 ജനുവരി 6 ന് പ്രതിദിനം 6 മരണങ്ങളായും കുറഞ്ഞു. കഴിഞ്ഞ ഒക്‌ടോബർ ആരംഭം മുതൽ പ്രതിദിനം ശരാശരി രണ്ട് മരണങ്ങൾ എന്ന നിലയിൽ സ്ഥിരത കൈവരിക്കുന്നതുവരെ നിരക്ക് കുറയാൻ തുടങ്ങി. ഒടുവിൽ രണ്ട് വർഷത്തിന് ശേഷം ഇന്ന് വീണ്ടും ആദ്യമായി കൊവിഡ് മരണമില്ലാത്ത ദിനങ്ങളെത്തി.

ആദ്യ കൊവിഡ് കണ്ടെത്തിയ അന്നത്തെ സഊദി ആരോഗ്യ മന്ത്രാലയ ട്വീറ്റ്