നിങ്ങൾ വിചാരിക്കുന്നതിലും അധികമാണ് ഈ അപകടം: യാചകർക്ക് പണം നൽകുന്നതിനെതിരെ മുന്നറിയിപ്പും അപകടം വ്യക്തമാക്കിയും ദേശീയ സുരക്ഷ സേന (വീഡിയോ)

0
4132

റിയാദ്: ഭിക്ഷാടകർക്ക് പണം നൽകുന്നതും അറിയപ്പെടാത്ത, അനധികൃത പാർട്ടികൾക്ക് സംഭാവന നൽകുന്നതും സംബന്ധിച്ച് ദേശീയ സുരക്ഷ സേനയുടെ മുന്നറിയിപ്പ്. വളരെ ഗൗരവമേറിയ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പുറത്ത് വിട്ടത്. യാചനക്കെതിരെ ശക്തമായ നടപടികൾ കൈകൊള്ളുന്നതിനിടെയാണ് മുന്നറിയിപ്പ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭാവന സ്വീകരിക്കാൻ അധികാരമില്ലാത്ത അജ്ഞാതരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഭാവന നൽകുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ കാണിക്കുന്ന വീഡിയോയും സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിദ്ധീകരിച്ചു.

വീടില്ലാത്ത മൂന്ന് കുട്ടികൾക്കൊപ്പം മുഖംമൂടി ധരിച്ച ഒരാൾ നിയമവിരുദ്ധമായ ഭിക്ഷാടനത്തിൽ ചൂഷണം ചെയ്യുന്നതാണ് വീഡിയോ. കൂടാതെ തീവ്രവാദ പ്രവർത്തനം ആസൂത്രണം ചെയ്യാൻ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അയാൾ സജ്ജീകരിച്ചിരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.

“അവ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ അപകടകാരികളായിരിക്കാം, അതിനാൽ അംഗീകൃത സ്ഥാപനങ്ങൾ വഴി നിങ്ങളുടെ സംഭാവനകൾ നൽകുക. അജ്ഞാതർക്കുള്ള നിങ്ങളുടെ സംഭാവന തീവ്രവാദത്തിന് ധനസഹായം നൽകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.” വീഡിയോ പുറത്ത് വിട്ട് ദേശീയ സുരക്ഷ സേന ഉണർത്തി.