ജിദ്ദ സീസൺ 2022 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

0
2060

ജിദ്ദ: നാഷണൽ സെന്റർ ഫോർ ഇവന്റ്‌സ് “ജിദ്ദ സീസൺ 2022” രണ്ടാം പതിപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം മെയിൽ ആരംഭിക്കുന്ന “ജിദ്ദ സീസൺ 2022” ജൂൺ വരെ തുടരും. ഏപ്രിൽ 9 ശനിയാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ സീസണിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷത്തെ ജിദ്ദ സീസണിന്റെ സമാരംഭം നഗരത്തിന്റെ സാംസ്കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാരവും സാംസ്കാരികവും വിനോദപരവുമായ ഘടകങ്ങളുടെ ബഹുസ്വരതയും ചെങ്കടലിൽ താമസക്കാർക്കും സന്ദർശകർക്കും വിവിധ കാര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പുതിയ അനുഭവമായിരിക്കും. ജിദ്ദ നഗരത്തെ മേഖലയിലെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതായിരിക്കും സീസൺ.

വിനോദം, കായികം, വിനോദസഞ്ചാരം, സാംസ്കാരികം തുടങ്ങിയ എല്ലാ മേഖലകളിലും ഇവന്റ് മേഖല വികസിപ്പിക്കുന്നതിലൂടെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്ന വർധിപ്പിക്കുകയും സഊദി വിഷൻ 2030 യുടെ വികസന, സാമ്പത്തിക ലക്ഷ്യങ്ങളുടെ കൈവരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് പുതിയ വ്യത്യസ്തമായ പരിപാടികൾ.