വിനോദമേഖലയിലും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും, പുതിയ സഊദി വത്കരണത്തിന് പദ്ധതി പ്രഖ്യാപിച്ചു

0
3216

റിയാദ്: സഊദിയിൽ വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം. വിദേശികളെ ഒഴിവാക്കി ഈ മേഖലയിൽ വിവിധ തസ്തികളിലേക്ക് സ്വദേശി യുവതി യുവാക്കളെ നിയമിക്കാനാണ് തീരുമാനം. സഊദി സാമൂഹിക വികസന, തൊഴിൽ മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ-റാജ്ഹി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സഊദിവത്കരിച്ചത്.

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയായിരിക്കും രാജ്യത്തെ യുവതി യുവാക്കൾക്ക് തൊഴിലാവസരങ്ങൾ നൽകുക. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സംഭാവനകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി അൽ റാജ്ഹി ഊന്നിപ്പറഞ്ഞു.