പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി നിരോധിച്ച് സഊദി അറേബ്യ

0
3328

റിയാദ്: പക്ഷിപനി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴി ഉൽപ്പന്നങ്ങൾക്ക് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസിലെ “മായൻ” മേഖലയിൽ നിന്ന് കോഴിയിറച്ചി, ടേബിൾ മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കൻ ഐക്യനാടുകളിലെ ഡെലവെയർ, കെന്റക്കി സംസ്ഥാനങ്ങളിൽ നിന്ന് കോഴിയിറച്ചി, ടേബിൾ മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തിക്കൊണ്ട് അതോറിറ്റി മറ്റൊരു തീരുമാനം കൂടി പുറപ്പെടുവിച്ചു.

ലോകരാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര റിപ്പോർട്ടുകളും മൃഗാരോഗ്യ സംഘടനയായ ഒഐഇയുടെ വേൾഡ് ഓർഗനൈസേഷൻ പുറത്തിറക്കിയ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ പ്രദേശങ്ങളിൽ പക്ഷിപ്പനി വ്യാപകമായതിനെ തുടർന്ന് താൽക്കാലികമായി ഇറക്കുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് അതോറിറ്റി അറിയിച്ചു.