റിയാദ്: മഹ്‌റം ആവശ്യമില്ലാതെ സ്ത്രീകൾക്ക് ഉംറ വിസ നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു, എന്നാൽ ഒരു നിബന്ധനയോടെ മാത്രമായിരിക്കും ഇത്തരത്തിലുള്ളവർക്ക് ഉംറ വിസ നൽകുക. വിദേശത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന സ്ത്രീകളിൽ 45 ഉം അതിനു മുകളിലും ഉള്ളവ സ്ത്രീകൾക്ക് മാത്രമേ ഇത്തരത്തിൽ ഉംറ വിസ ലഭ്യമാകൂ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
45 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് “വനിതാ ഗ്രൂപ്പിൽ” ഉംറ വിസ നൽകാൻ കഴിയും. എന്നാൽ, അംഗീകൃത പ്രാദേശിക ഏജന്റ് വനിതാ ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, 45 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് മഹ്‌റം നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് ഇരു ഹറമുകളിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും പ്രാർത്ഥിക്കാനും അനുവദിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവർ രോഗബാധിതരല്ലെന്നും കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയില്ലെന്നും ഉറപ്പാണ് വരുത്തണം.
ഹജ്ജ്, ഉംറ മന്ത്രാലയം എല്ലാ തീർഥാടകരുടെയും ആരോഗ്യനില തവക്കൽന ആപ്ലിക്കേഷൻ വഴി നടത്തിയിരുന്ന പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.




