പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നിസാം ചാത്തൻതറ കെഎംസിസിയിൽ ചേർന്നു

ജിദ്ദ: പത്തനം തിട്ട ജില്ലയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തകനുമായ നിസാം ചാത്തൻ തറക്ക് സഊദി കെഎംസിസി മെമ്പർഷിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ മലപ്പുറം ജില്ല കെ എം സി സി പ്രവർത്തകർ ദമാം ക്രിസ്റ്റൾ ഹോളിൽ സംഘടിപ്പിച്ച പ്രൗഡോജ്വലമായ പൊതു സമ്മേളനത്തിൽ വെച്ച് യൂത്ത് ലീഗ് നാഷണർ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഈസ്റ്റേൺ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവരടങ്ങുന്ന വൻ ജനാവലിയുടെ സമക്ഷത്തിൽ സഊദി കെഎംസിസി നാഷണൽ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള നിസാം ചാത്തൻ തറക്ക് കെഎംസിസി മെമ്പർഷിപ്പ് നൽകി. ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ബാഖവി അദ്ദേഹത്തെ ഷാൾ അണിയിച്ചു.

ജീവ കാരുണ്യ മേഖലയിൽ കെ എം സി സി കാഴ്ച വെക്കുന്ന നിസ്സീമവും നാസ്വർഥവുമായ സേവനം തന്നെ വല്ലാതെ ആകർഷിച്ചു എന്നും ജനസേവന രംഗത്തു കെ എം സി സിയെ കവച്ചു വെക്കാൻ മറ്റൊരു സംഘടന ഇല്ലെന്നും നിസാം ചാത്തൻ തറ പറഞ്ഞു. തനിക്ക് നൽകിയ ആദരവിന് പ്രസ്ഥാനത്തോടും പിന്നണി പ്രവർത്തകരോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നതായും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.